നിയമസേവന ദിനാചരണം

പത്തനംതിട്ട : നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരാണെന്ന തത്ത്വം ഉയർത്തിപ്പിടിക്കണമെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് നിജേഷ് കുമാർ. ബോർഡിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല നിയമസേവന ദിനാചരണവും പ്രതിജ്ഞയും നിയമ അവബോധ ബുക്ക് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെമ്പർ അഡ്വ. എം.എസ്. ദീപ അധ്യക്ഷത വഹിച്ചു. മെമ്പർ ഷാൻ രമേശ് ഗോപൻ, അസി. പബ്ലിക് പ്രോസിക്യൂട്ടർ മിത്ര, ലീഗൽ-കം പ്രൊബേഷൻ ഓഫീസർ അമല, സീനിയർ ബെഞ്ച് ക്ളാർക്ക് നിപുകുമാർ, ലീഗൽ സർവീസസ് അതോറിറ്റി ലീഗൽ എയ്ഡ് അഡ്വ. ഡയാന, കൗൺസിലർ ലീന, ശില്പ, ആശ തുടങ്ങിയവർ പ്രസംഗിച്ചു.