മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. ധർണ

പത്തനംതിട്ട : ഇന്ത്യയുടെ ജനാധിപത്യം നിലനിർത്താൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യമാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി. മോഹൻരാജ്. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം ചെയർമാൻ ടി.എം. ഹമീദ് അധ്യക്ഷതവഹിച്ചു.
ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, നിയോജകമണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോൺ കെ. മാത്യൂസ്, നേതാക്കളായ ഏബ്രഹാം കലമണ്ണിൽ, ദീപു ഉമ്മൻ, ഹൽസലാഹ് മുഹമ്മദ്, അനിൽ തോമസ്, എൻ.എ. നൈസാം, രാജുഭാസ് മണിയാറ്റ്, അജിത് മണ്ണിൽ, ജെറി മാത്യു സാം തുടങ്ങിയവർ പ്രസംഗിച്ചു.