വായ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രം അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയ

വായ്പൂര് : വായ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾ തുടങ്ങി. തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്. അഹോരാത്ര അഖണ്ഡനാമജപയജ്ഞം ഞായറാഴ്ച പൂർത്തിയായി. ഒക്ടോബർ എട്ടുവരെ രാവിലെ ഏഴിന് ഗായത്രിഹോമം നടക്കും.

നിറമാല, ചുറ്റുവിളക്ക്, ഗണപതിഹോമം, ഭഗവതിസേവ, മഹാമൃത്യുഞ്ജയ ഹോമം, രുദ്രപൂജ, കളമെഴുത്തും പാട്ടും, വിഷ്ണുപൂജ, ത്രികാല ഭഗവതിസേവ, പാൽപ്പായസഹോമം, നൂറുംപാലും, അഷ്ടനാഗപൂജയും സർപ്പബലിയും, മഹാ സുദർശനഹോമം, ആവാഹന ബാധാ വേർപാട്, ഋഗ്വേദ മുറജപം, തിലഹോമം, നാമത്രയ ഹോമം, ശ്രീസൂക്തഹോമം, മഹാലക്ഷ്മിപൂജ, ചക്രാബ്‌ജം മഹാവിഷ്ണുപൂജ, ഭാഗ്യസൂക്‌തഹോമം, ശ്രീ രാജരാജേശ്വരിപൂജ, സായൂജ്യപൂജ, പ്രാസാദശുദ്ധിക്രിയകൾ, വാസ്തുബലി, ബിംബശുദ്ധിക്രിയകൾ, നവകം പഞ്ചവിംശതി കലശങ്ങൾ, ധ്വജബലി ദേവതോപാസന തുടങ്ങിയവയോടെ 16 ദിവസങ്ങൾക്ക് ശേഷം ക്രിയകൾ സമാപിക്കും.