കുട്ടികൾ തുടങ്ങി, സത്യസന്ധതാകട

അടൂർ : പണമെടുക്കാൻ ആരുമില്ല, സാധനങ്ങൾ വാങ്ങാം, വില നോക്കി പണം നിക്ഷേപിക്കാം. കച്ചവടക്കാരനില്ലാത്ത കടയ്ക്ക് കാവൽ നിൽക്കുന്നത് വിശ്വാസം മാത്രം. പള്ളിക്കൽ പി.യു.എസ്.പി.എം.എച്ച്.എസ്, വി.എച്ച്.എസ്.എസ്, ആൻഡ് ജി.എൽ.പി.എസ്. എന്നിവിടങ്ങളിൽ നടക്കുന്ന അടൂർ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് പള്ളിക്കൽ പി.യു.എസ്.പി.എം. ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ സത്യസന്ധതാ കടയുടെ പ്രവർത്തനം ആരംഭിച്ചു. വിദ്യാർഥികളിൽ സത്യസന്ധത, ഉത്തരവാദിത്വബോധം, സ്വയംപര്യാപ്തത, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങൾ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാധനങ്ങൾ വാങ്ങുന്നവർ നിശ്ചയിച്ചവില സ്വയം പണമിടണം.
കച്ചവടക്കാരന്റെ സാന്നിധ്യമില്ലാതെ വിശ്വാസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കട കുട്ടികൾക്ക് വേറിട്ട അനുഭവമാകുകയാണ്. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക രമ്യ രാജൻ, പി.ടി.എ. പ്രസിഡന്റ് ധന്യ അനീഷ്, വൊക്കേഷണൽ ഹയർ സെക്കൻഡറി പി.ടി.എ. പ്രസിഡന്റ് പ്രകാശ് ബാബു, പഞ്ചായത്തംഗം സുബി, എസ്.പി.സി. ലിൻസി വർഗീസ്, എസ്.പി.സി. അരവിന്ദ് എസ്.പിള്ള, സ്കൂൾ പി.ടി.എ. സ്റ്റാഫ് സെക്രട്ടറി സനൂബ്, അധ്യാപകൻ സന്ദീപ് എന്നിവർ പങ്കെടുത്തു.