ലഹരിവിരുദ്ധ റാലി നടത്തി

ജില്ലാ സാമൂഹിക നീതി വകുപ്പും മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ എസ്‌.പി.സി യൂണിറ്റും ചേർന്ന്  നടത്തിയ നഷാ മുക്ത ഭാരത് അഭിയാൻ  ലഹരി വിരുദ്ധ റാലി ജില്ലാ സാമൂഹിക നീതി ഓഫീസർ ഷംല ബീഗം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ജില്ലാ സാമൂഹിക നീതി വകുപ്പും മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ എസ്‌.പി.സി യൂണിറ്റും ചേർന്ന് നടത്തിയ നഷാ മുക്ത ഭാരത് അഭിയാൻ ലഹരി വിരുദ്ധ റാലി ജില്ലാ സാമൂഹിക നീതി ഓഫീസർ ഷംല ബീഗം ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പത്തനംത്തിട്ട: ജില്ലാ സാമൂഹികനീതി വകുപ്പും മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്‌.പി.സി. യൂണിറ്റും ചേർന്ന് നശാ മുക്ത ഭാരത് അഭിയാൻ ലഹരിവിരുദ്ധ റാലിയും ബോധവത്‌കരണ ക്ലാസും നടത്തി. ജില്ലാ സാമൂഹിക നീതി ഓഫീസർ ഷംലാ ബീഗം ഫ്ലാഗ് ഓഫ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.എൽ. രഞ്ജിത്ത് മുഖ്യസന്ദേശം നൽകി. ബോധവത്‌കരണ ക്ലാസ് പത്തനംതിട്ട അസി.എക്സൈസ് ഇൻസ്പക്ടർ എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ ഹേമാ മേരി മാത്യു, സി.പി.ഒ. വി.ടി. മിന്റോ, കേഡറ്റ് ലീഡർ ജറുഷ ഗ്രേയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.

Content Highlights: An anti-drug rally and awareness class were jointly organized by the Social Justice Department and Mar Thoma HSS SPC unit in Pathanamthitta.