ചരമം; ദേവസേന അന്തർജനം

പാലക്കാട്: കൊടുന്തിരപ്പുള്ളി കൂടലാറ്റുപുറത്ത് മനയ്ക്കൽ പരേതനായ ഭാസ്കരൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ദേവസേന അന്തർജനം (സുധ-62) അന്തരിച്ചു. അച്ഛൻ: പരേതനായ വെടിയൂർ ഗോദൻ നമ്പൂതിരിപ്പാട്. അമ്മ: പരേതയായ മോഴികുന്നം ദേവകി അന്തർജനം. മകൾ: അപർണ (ബെംഗളൂരു). സഹോദരങ്ങൾ: വി.ജി. നാരായണൻ, സുമ രാജൻ (മായന്നൂർ മുണ്ടനാട് മന), വി.ജി. രാമൻ. സംസ്കാരം ചൊവ്വാഴ്ച 11-ന് ഇല്ലം വളപ്പിൽ.