പ്രതിഷേധ മാർച്ച്

ഷൊർണൂർ: കണയം മണ്ണാരംപാറയിലെ ക്വാറിയിലേക്ക് ക്വാറിവിരുദ്ധസമിതി പ്രതിഷേധ മാർച്ച് നടത്തി. ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. നഗരസഭാധ്യക്ഷ പി. നിർമല ഉദ്ഘാടനംചെയ്തു. കൗൺസിലർ സിനി മനോജ് അധ്യക്ഷയായി.
നഗരസഭാ ഉപാധ്യക്ഷൻ വി.കെ. അനുരാജ്, വി.കെ. ശ്രീകൃഷ്ണൻ, കെ. ഗോപി, നിഷ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: The Anti-Quarry Committee organized a protest march to the Mannarampara quarry in Kanayam demanding the immediate cessation of its operations.