മണ്ണാർക്കാട് പുതിയ ബൈപ്പാസ് നിർമിക്കണം- ആർ.എസ്.പി.

ആർ.എസ്.പി. മണ്ണാർക്കാട് മണ്ഡലംപ്രതിനിധി സമ്മേളനം  ജില്ലാ സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
ആർ.എസ്.പി. മണ്ണാർക്കാട് മണ്ഡലംപ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട്ടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി നോട്ടമ്മല മുതൽ എം.ഇ.എസ്. കോളേജ് വരെ തൂണുകളിലൂടെ ഉയരത്തിൽ നിർമിക്കുന്ന ഹൈവേയോ അല്ലാത്തപക്ഷം പുതിയ ബൈപാസോ നിർമിക്കണമെന്ന് ആർ.എസ്.പി. മണ്ണാർക്കാട് മണ്ഡലംപ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാർക്കാട്, അട്ടപ്പാടിമേഖലയിൽ എസ്.സി.-എസ്.ടി. ആനുകൂല്യങ്ങൾ തട്ടിയെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യമുയർന്നു. ജില്ലാ സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റിയംഗം കെ. കൃഷ്ണകുമാർ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എ. അയ്യപ്പൻ, ജില്ലാ സെക്രട്ടറിയേറ്റംഗം കോതപുരം വാസു, ആർ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് ഇ.കെ. ഷാജി, സരസ്വതി ജി. നായർ, കുഞ്ഞുമുഹമ്മദ്, ബാപ്പുട്ടി കല്ലിടുമ്പിൽ, ആലായിൻ മുഹമ്മദാലി, വിശ്വനാഥൻ കാരറ, കെ.പി. സ്‌കറിയ, കരീം കല്ലിടുമ്പിൽ എന്നിവർ സംസാരിച്ചു. 2027 ഫെബ്രുവരി 18 ന് നടക്കുന്ന ജില്ലാസമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.

Content Highlights: RSP demands an elevated highway or a new bypass road to resolve the severe traffic congestion issues in Mannarkkad.