‘നായിഡു സമുദായത്തെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണം’

നായിഡു ഫാമിലി വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനവും സംസ്ഥാന സിൽവർ ജൂബിലി ആഘോഷവും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു
നായിഡു ഫാമിലി വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനവും സംസ്ഥാന സിൽവർ ജൂബിലി ആഘോഷവും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: നായിഡു സമുദായത്തിനെ കേന്ദ്രസർക്കാരിന്റെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നായിഡു ഫാമിലി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കൂടുതൽ തലങ്ങളിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനവും സംസ്ഥാന സിൽവർ ജൂബിലി ആഘോഷവും മന്ത്രി കെ.എ. തുളസി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. കൃഷ്ണമൂർത്തി അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എം.പി. മുഖ്യാതിഥിയായി.

സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ. രാമകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് കെ.ജി. വേണുഗോപാൽ, ജില്ലാ സെക്രട്ടറി ഡി. കൃഷ്ണമൂർത്തി, തമിഴ്നാട് സംസ്ഥാന കോഡിനേറ്റർ പി. അനന്തപത്മനാഭൻ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് വി. രാമദാസ്, സംസ്ഥാന സെക്രട്ടറി കെ.ആർ. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പി. മുരളീധരൻ എന്നിവർ സംസാരിച്ചു.

Content Highlights: The Naidu Family Welfare Association district conference in Palakkad demanded the inclusion of the community in the central government OBC list.