യാക്കോബായ സഭയുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും -മന്ത്രി കെ.എ. തുളസി

എരുക്കുംചിറ സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി കെ.എ.തുളസി ഉദ്ഘാടനം ചെയ്യുന്നു
എരുക്കുംചിറ സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി കെ.എ.തുളസി ഉദ്ഘാടനം ചെയ്യുന്നു

കിഴക്കഞ്ചേരി: യാക്കോബായ സഭ നേരിടുന്ന പ്രശ്നങ്ങൾ സഭ എത്രത്തോളം ഗൗരവത്തോടെയാണോ മുഖ്യമന്ത്രിയുടെ മുൻപിൽ അവതരിപ്പിച്ചിട്ടുള്ളത് അതേ ഗൗരവത്തോടെ താനും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കെ.എ. തുളസി. കിഴക്കഞ്ചേരി എരുക്കുംചിറ സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

യാക്കോബായ സഭയ്ക്ക് കേരളത്തിൽ 60 പള്ളികൾ നഷ്ടമായെന്നും സംസ്കാരശുശ്രൂഷകൾ ചെയ്യാൻപോലും അനുവദിക്കുന്നില്ലെന്നും ഇടവക വികാരി ഫാ. മാത്യു എബ്രഹാം ആഴാന്തറ ചടങ്ങിൽ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായാണ് മന്ത്രി ഉറപ്പുനൽകിയത്. തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മോർ ക്ലിമീസ് അധ്യക്ഷനായി. ഭവനനിർമാണപദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

മുൻമന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മയിൽ, കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, കോർ എപ്പിസ്‌കോപ്പ ജോയി ടി. വർഗീസ്, ഫാ. ബേസിൽ ബേബി തെക്കുമഠം, ഫാ. ബേസിൽ കൊല്ലാർമാലിയിൽ, ഫാ. തോമസ് മാത്യു, കെ.ടി. കുഞ്ഞുമോൻ, ടി.സി. ഗീവർഗീസ്, മഞ്ജു ബെന്നി, എം. തങ്കപ്പൻ, സാബു സ്കറിയ, എ.വൈ. സജി തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Minister K.A. Thulasi assured that the grievances faced by the Jacobite Church would be brought to the attention of the Chief Minister with serious concern.