ആരോഗ്യ ബോധവത്കരണ പരിപാടി

മങ്കര എൻഎസ്എസ് കരയോഗ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ ഡോ. വൃന്ദ ക്ലാസെടുക്കുന്നു
മങ്കര എൻഎസ്എസ് കരയോഗ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ ഡോ. വൃന്ദ ക്ലാസെടുക്കുന്നു

മങ്കര: എൻ.എസ്.എസ്. കരയോഗം വനിതാ സമാജം ആരോഗ്യ ബോധവത്കരണ പരിപാടി നടത്തി. പ്രസിഡന്റ് മാലിനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രിയ സേതുമാധവൻ അധ്യക്ഷയായി.

കരയോഗം പ്രസിഡന്റ് എം. ഭാസ്‌കരൻ, സെക്രട്ടറി സി. വിശ്വനാഥൻ, സരോജിനി എന്നിവർ സംസാരിച്ചു. മങ്കര സിദ്ധവൈദ്യ ആശുപത്രിയിലെ ഡോ. വൃന്ദ, ഡോ. ശ്രീലക്ഷ്മി എന്നിവർ ക്ലാസെടുത്തു.

Content Highlights: Mankara NSS Karayogam Vanitha Samajam organised a health awareness programme led by Siddha doctors.