ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മണ്ണാര്‍ക്കാട്: ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാര്‍ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മണ്ണാര്‍ക്കാടുള്ള ജിംനേഷ്യത്തിലാണ് സംഭവം.
നടക്കാനുപയോഗിക്കുന്ന യന്ത്രത്തിലാണ് ഇദ്ദേഹം വ്യായാമം ചെയ്തിരുന്നത്. പെട്ടെന്ന് കുഴഞ്ഞ് വീണ ഇയാളെ സ്ഥാപനത്തിലുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
വാഹന ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റാണ് സന്തോഷ് കുമാര്‍. ഭാര്യ: ബിന്ദു. മക്കള്‍: ഹരിത് കൃഷ്ണ, ഭരത് കൃഷ്ണ.
Content Highlights: man collapsed and died while working out in gym