പഴനി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

പഴനി : അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ നവീകരിച്ച പഴനി, പരക്കുടി, അമ്പാസമുദ്രം എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് മുഖേന ഞായറാഴ്ച ഉദ്ഘാടനംചെയ്യും. 14.5 കോടി ചെലവിലാണ് പഴനി റെയിൽവേ സ്റ്റേഷനിൽ വികസന പ്രവൃത്തികൾ നടത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി
മധുര ഡിവിഷൻ മാനേജർ ഓം പ്രകാശ് മീണ പരിശോധന നടത്തി. പ്ലാറ്റ്‌ഫോമുകൾ, യാത്രക്കാരുടെ വിശ്രമമുറികൾ, വാഹന പാർക്കിങ്, ഭക്ഷണശാല, അറിയിപ്പ് ബോർഡുകൾ ഉൾപ്പെടെയുള്ളവയാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ പരിസരവും ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു.പഴനി റെയിൽവേ സ്റ്റേഷനിലെത്തിയ ഡി.ആർ.എം. അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ പൂർത്തിയായ പണികൾ നേരിൽ കണ്ട് പരിശോധന നടത്തി.
ചിലയിടങ്ങളിൽ കണ്ട കുറവുകൾ ഉടൻ തന്നെ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.