‘ഇ.പി.എഫ്. പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കണം’

പാലക്കാട് : ഇ.പി.എഫ്. പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്ന് പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മിനിമം പെൻഷൻ 9000 രൂപയാക്കുക, അർഹതപ്പെട്ട മുഴുവൻപേർക്കും ഹയർപെൻഷൻ അനുവദിക്കുക, തീവണ്ടിയാത്രാ കൺസെഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് പി. സദാനന്ദൻ അധ്യക്ഷനായി.
പി.എഫ്.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ഡി. മോഹനൻ, ജില്ലാസെക്രട്ടറി ആർ. പുരുഷോത്തമൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാമകൃഷ്ണൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എസ്.ബി. രാജു, എൻ.ജി. മുരളീധരൻ നായർ, പി.എഫ്.പി.എ. സംസ്ഥാനകമ്മിറ്റിയംഗം എം.സി.കെ. നമ്പ്യാർ, ജില്ലാ വൈസ് പ്രസിഡൻറ് വി. മനോഹരൻ എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എസ്.ബി. രാജുവിനെ ആദരിച്ചു.
ഭാരവാഹികൾ: പി. സദാനന്ദൻ (പ്രസി.), സി.പി. ചന്ദ്രൻ, വി.പി. രാധാകൃഷ്ണൻ, ടി.എസ്. ദാസ്, ഹേമലത (വൈസ് പ്രസി.), ആർ. പുരുഷോത്തമൻ (സെക്ര.), സി. കൃഷ്ണകുമാർ, എം.വി. മനോഹരൻ, എൽ. ചന്ദ്രൻ, ജുഗ്ഗുനു (ജോ. സെക്ര.), വി.ബി. രാധാകൃഷ്ണൻ (ഖജാ.).