ദീപശിഖാപ്രയാണത്തിന് സ്വീകരണം

കൊപ്പം : കേരളാ പോലീസിന്റെ 47-ാമത് കായികമേളയുടെ ഭാഗമായി കാസർകോട്ടുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണത്തിന് ജില്ലാ അതിർത്തിയായ വിളയൂരിൽ സ്വീകരണംനൽകി. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി ചേർന്ന് ലഹരിക്കെതിരെയുള്ള ബോധവത്കരണവുമായാണ് ദീപശിഖ പ്രയാണം നടത്തുന്നത്. ‘യെസ് ടു സ്‌പോർട്‌സ് നോ ടു ഡ്രഗ്‌സ്’ എന്നതാണ് സന്ദേശം. ജില്ലാ അഡീഷണൽ എസ്.പി. വി.ആർ. സന്തോഷ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എ.പി. രാമദാസ്, വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ സ്വീകരണം നൽകിയത്. പട്ടാമ്പിയിലും സ്വീകരണം നൽകി. ദീപശിഖ പ്രയാണം എട്ടിന് മേള നടക്കുന്ന തിരുവന്തപുരത്ത് സമാപിക്കും.