സി.ബി.എസ്.ഇ. ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്;ഭാരതമാതയും ലയൺസും ചാമ്പ്യന്മാർ

കൂറ്റനാട് : ജില്ലാ സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കോംപ്ലക്സ് കബഡി ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ പാലക്കാട് ഭാരതമാത പബ്ലിക് സ്കൂൾ ഒന്നാംസ്ഥാനവും കിണാശ്ശേരി വാസവിവിദ്യാലയ രണ്ടാംസ്ഥാനവും കൊല്ലങ്കോട് ശ്രീവിദ്യാലയ മൂന്നാംസ്ഥാനവും നേടി.
വനിതാവിഭാഗത്തിൽ പാലക്കാട് കൊപ്പം ലയൺസ് സ്കൂൾ ഒന്നാംസ്ഥാനവും പാലക്കാട് സെയ്ന്റ് റാഫേൽസ് സ്കൂൾ രണ്ടാംസ്ഥാനവും കുമരനല്ലൂർ ഇസ്ലാഹിയ സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങൾ വി.ടി ബൽറാം. എം.എൽ.എ. ഉദ്ഘാടനംചെയ്തു. സമാപനയോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനംചെയ്തു. ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് കെ. സോണിയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ബാവ മാളിയേക്കൽ, സഹോദയ ഖജാൻജി ഫാ. കെ.വി. ആന്റോ, ഇസ്ലാഹിയ സ്കൂൾ പ്രിൻസിപ്പൽ എ.എം. സുഹൈൽ അഹ്മദ്, പി.ഇ.എ. സലാം, സി.പി. ഹാരിസ്, ഈസ, പി.ടി.എ. ഭാരവാഹികളായ പി.വി. സിദ്ദിഖ്, പി.ടി. സുബൈർ, പി. നീതു, എം. ജയന്തി, ഫിറോസ് പുത്തലത്ത്, ശ്രീജിത്ത് കപ്പൂർ എന്നിവർ സംസാരിച്ചു.