പെരിങ്ങോട് ഹെറിറ്റേജ് മാരത്തൺ

കൂറ്റനാട് : റണ്ണേഴ്സ് പെരിങ്ങോടിന്റെ നേതൃത്വത്തിൽ 2027 ജനുവരി 24-ന് മാരത്തൺ രണ്ടാമത് എഡിഷൻ സംഘടിപ്പിക്കുമെന്ന് റണ്ണേഴ്സ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു. രജിസ്‌ട്രേഷൻ ഓൺലൈൻ പ്രവേശനത്തിനായുള്ള ലിങ്ക് പ്രകാശനം വി.ടി. ബൽറാം എം.എൽ.എ. നിർവഹിച്ചു. തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. നിഷ, ബ്ലോക്ക്പഞ്ചായത്തംഗം എം. രജിഷ, റണ്ണേഴ്സ് ക്ലബ്‌ പ്രസിഡന്റ് എം.പി. മണി, പി.എം. വാസുദേവൻ നമ്പൂതിരിപ്പാട്, പി.എം. നാരായണൻ നമ്പൂതിരിപ്പാട്, പെരിങ്ങോട് ഹൈസ്കൂൾ പ്രധാനാധ്യാപിക വി. ശ്രീകല, എൽ.പി.എസ്. പ്രധാനാധ്യാപിക ടി.കെ.ബീന, വാർഡംഗങ്ങളായ എൻ.ആർ. അരുൺകുമാർ, എം.ആർ. നിഷാ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.