കളരിപ്പണിക്കർസംഘം കുടുംബസംഗമം

നെന്മാറ : സമുദായത്തിന് ലഭിക്കേണ്ട സംവരണവും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ നടപടിയുണ്ടാവണമെന്ന് കേരള കളരിപ്പണിക്കർ സംഘം നെന്മാറമണ്ഡലം കുടുംബസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.സി.എസ്. രാമുപ്പണിക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ശിവദാസൻ അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്രൻ കളരിക്കൽ, ജില്ലാ പ്രസിഡന്റ് കെ.പി. പ്രഭാകരപ്പണിക്കർ, ജില്ലാ സെക്രട്ടറി കെ.ജി. ഗിരീഷ് പണിക്കർ, സംസ്ഥാന വൈസ് പ്രസിഡന്റ് സേതുമാധവപ്പണിക്കർ, കെ.ജി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.