കെ.വി. പ്രഭാകരൻനമ്പ്യാരെ അനുസ്മരിച്ചു

കെ.വി. പ്രഭാകരന്‍ നമ്പ്യാര്‍ അനുസ്മരണ സമ്മേളനം സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
കെ.വി. പ്രഭാകരന്‍ നമ്പ്യാര്‍ അനുസ്മരണ സമ്മേളനം സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി: കോൺഗ്രസിന്റെ മുൻ ജില്ലാ വൈസ് പ്രസിഡന്റും കെ.പി.സി.സി. നിർവാഹകസമിതി അംഗവും വല്ലപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ.വി. പ്രഭാകരൻ നമ്പ്യാർ അനുസമരണം നടന്നു.

വല്ലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. സെയ്ദ്‌ വല്പപ്പുഴ അധ്യക്ഷനായി.

നാസർ ചൂരക്കോട്, അബ്ദുഹാജി, ദാവൂദ് ഹാജി, ബിന്ദു സന്തോഷ്, ഹക്കിം ചുരക്കോട്, വിജയകുമാർ, യൂസഫ് കുറുവട്ടൂർ എന്നിവർ പ്രസംഗിച്ചു.

Content Highlights: A memorial meeting was held at Vallappuzha in memory of former KPCC executive member and Congress leader K. V. Prabhakaran Nambiar.