കെ.വി. മുഹമ്മദലിയെ അനുസ്മരിച്ചു

മുതുതലയില്‍ കെ.വി. മുഹമദലി അനുസ്മരണം മുന്‍ എം.എല്‍.എ. സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
മുതുതലയില്‍ കെ.വി. മുഹമദലി അനുസ്മരണം മുന്‍ എം.എല്‍.എ. സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി: മുതുതല മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ.വി. മുഹമ്മദലിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം മുതുതല സെന്ററിൽ നടന്നു. മുൻ എം.എൽ.എ. സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മുതുതല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. കബീർ അധ്യക്ഷനായി. റിയാസ് മുക്കോളി, സി. സംഗീത, പി.ടി.മുഹമ്മദ്, കമ്മുക്കുട്ടി എടത്തോൾ, കെ.ആർ. നാരായണസ്വാമി, രാധാകൃഷ്ണൻ, കെ.പി. മണി, നീലടി സുധാകരൻ, കെ.ഷംല, ഇസ്മായിൽ വിളയൂർ എന്നിവർ സംസാരിച്ചു.

Content Highlights: Former MLA C. P. Mohammed inaugurated the first death anniversary memorial meeting of Congress leader K. V. Muhammedali held at Muthuthala.