സാംസ്കാരിക വിദ്യാഭ്യാസ പൊതുസമ്മേളനം സംഘടിപ്പിച്ചു.

കൂറ്റനാട്: ചാലിശ്ശേരിയിൽ നടക്കുന്ന കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) തൃത്താല ഉപജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൂറ്റനാട് സാംസ്കാരിക, വിദ്യാഭ്യാസ പൊതുസമ്മേളനം സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസത്തിന്റെ കാവലാളാവുക, ജനാധിപത്യ മതേതര വിദ്യാഭ്യാസത്തിനായി പോരാടുക തുടങ്ങിയ സന്ദേശങ്ങളുയർത്തിയാണ് കൂറ്റനാട് സാംസ്കാരിക പരിശ്രമത്തിൽ പൊതുസമ്മേളനം നടന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ടി പി ഷഫീഖ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡൻറ് കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പി.പി. ഷാജു, വി.പി. ശ്രീജിത്ത്, പി ദേവരാജ് എന്നിവർ സംസാരിച്ചു.
Content Highlights: A cultural and educational conference was held in Koottanad as part of the KSTA Thrithala sub-district meet.