കെ.എസ്.കെ.ടി.യു. വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

കരിമ്പുഴ: ക്ഷേമപെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു. കരിമ്പുഴ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ. പ്രേംകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. രാമനുണ്ണി, എം. മോഹനൻ, കെ. സുബ്രഹ്മണ്യൻ, കെ. സക്കീന എന്നിവർ സംസാരിച്ചു.