വാർഷികവും കുടുംബ സംഗമവും

കൊല്ലങ്കോട് 'ശ്രീ'  ഗ്രാമീണ വികസന സംഘം  വാർഷികവും കുടുംബ സംഗമവും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു
കൊല്ലങ്കോട് 'ശ്രീ' ഗ്രാമീണ വികസന സംഘം വാർഷികവും കുടുംബ സംഗമവും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഗ്രാമീണ വനിതകളുടെ സാമൂഹിക സാമ്പത്തിക കൂട്ടായ്മയായ കൊല്ലങ്കോട് ‘ശ്രീ’ ഗ്രാമീണ വികസനസംഘം വാർഷികവും കുടുംബ സംഗമവും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. കെ. പ്രേമൻ എം.എൽ.എ. അധ്യക്ഷനായി. ചെയർമാൻ ഡോ. പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി.

ഡോ. എൻ. ശുദ്ധോദനൻ, മാനേജർ നിഷ രാമചന്ദ്രൻ , കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശ്വതി ദാസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. രവീന്ദ്രൻ, സി.ഇ.ഒ. അനിൽകുമാർ, ശ്രീകുമാർ, സ്വപ്ന അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഗുണഭോക്താക്കളുടെ മക്കൾക്കുളള സ്കോളർഷിപ്പ് വിതരണം നടത്തി. മുതിർന്നവരെ ആദരിച്ചു.

Content Highlights: Minister K A Thulasi inaugurated the annual celebration and family meet of Kollengode Sree Rural Development Society in Palakkad.