യാക്കോബായസഭ പ്രതിഷേധ സദസ്സ്

യാക്കോബായ സുറിയാനി സഭ തൃശ്ശൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന  പ്രതിഷേധ സദസ്സ് ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലിമീസ് ഉദ്ഘാടനം ചെയ്യുന്നു
യാക്കോബായ സുറിയാനി സഭ തൃശ്ശൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ്സ് ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലിമീസ് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കഞ്ചേരി: ഓർത്തഡോക്‌സ് സഭ പരിശുദ്ധ പാത്രിയർക്കീസ് ബാവയ്‌ക്കെതിരേ പരാമർശം നടത്തിയതായി ആരോപിച്ച് യാക്കോബായ സുറിയാനിസഭ തൃശ്ശൂർ ഭദ്രാസനം നേതൃത്വത്തിൽ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു. കിഴക്കഞ്ചേരി എരുക്കുംചിറ സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയിൽനടന്ന പ്രതിഷേധസദസ്സ് ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലിമീസ് ഉദ്ഘാടനംചെയ്തു.

ഭദ്രാസനാ സെക്രട്ടറി ഫാ. ബേസിൽബേബി തെക്കുംമഠത്തിൽ അധ്യക്ഷനായി. ഫാ. മാത്യു എബ്രഹാം ആഴാന്തറ, ജെയ്‌സ് ജോൺ, ഫാ. ബേസിൽ കൊല്ലാർമാലിയിൽ, ബൈജു കുഴിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Jacobite Syrian Church Thrissur Diocese staged a protest meeting at Kizhakkancherry over remarks made against the Patriarch of Antioch.