‘താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം’

സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) പാലക്കാട് ജില്ലാ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു
സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) പാലക്കാട് ജില്ലാ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പത്തുവർഷം തുടർച്ചയായി ജോലിചെയ്ത താത്കാലിക തൊഴിലാളികളെ സപ്ലൈകോയിൽ സ്ഥിരപ്പെടുത്തണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി. യു.സി.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു സി.പി.ഐ. ജില്ലാ സെക്രട്ടറി സുമലതാ മോഹൻദാസ് ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ. മല്ലിക അധ്യക്ഷയായി.

എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി, സെക്രട്ടറിമാരായ കെ.സി. ജയപാലൻ, അഡ്വ. സുനിൽ മോഹൻ, ജില്ലാ പ്രസിഡന്റ് പി. ശിവദാസൻ, ഖജാൻജി എം. ഹരിദാസ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ. മല്ലിക(പ്രസി.), വി. ശ്രീജ, എ. സുദർശനൻ, എൻ. ദേവൂട്ടി, എം. ഉമാറാണി(വൈ. പ്രസി.), ആർ. സുനിൽകുമാർ(സെക്ര.), പി.എ. അരുൺ ദാസ്, വി. ഉണ്ണിക്കൃഷ്ണൻ, പി. വിനിത, കെ. ഉഷാകുമാരി, കെ. ശ്രുതി(ജോ. സെക്ര), എൽ. പ്രിയ(ഖജാ.).

Content Highlights: Supplyco Workers Federation demands the regularisation of temporary staff who have completed ten years of service.