യു.ടി. അബൂബക്കർ മുസ്‌ലിയാർ അന്തരിച്ചു

എരമംഗലം (മലപ്പുറം): പ്രമുഖ പണ്ഡിതനും വന്നേരി പുന്നയൂർക്കുളം കോതോട് ജുമുഅത്ത് പള്ളി മുൻ ഖത്തീബുമായിരുന്ന പെരുമ്പടപ്പ് പുത്തൻപള്ളി നുണക്കടവ് ഉപ്പില തൊടിയിൽ യു.ടി. അബൂബക്കർ മുസ്‌ലിയാർ (85) അന്തരിച്ചു. സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മുൻ മുഫത്തിശ്, പുത്തൻപള്ളി ഇമാം, പുത്തൻപള്ളി മഹല്ല് കമ്മിറ്റിക്ക് കീഴിലെ മദ്രസകളിലെ അക്കാദമിക് ഓഡിറ്റിങ് ഇൻസ്‌പെക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പ്രമുഖ പണ്ഡിതനായിരുന്ന ഭാര്യാപിതാവ് മുഹമ്മദുണ്ണി മുസ്‌ലിയാരുടെ വിയോഗത്തെത്തുടർന്നാണ് കോതോട് ജുമുഅത്ത് പള്ളി ഖത്തീബായി അബൂബക്കർ മുസ്‌ലിയാർ സ്ഥാനമേൽക്കുന്നത്. ഒരുപതിറ്റാണ്ടിലേറെക്കാലം ഖത്തീബായി കോതോട് പള്ളിയിൽ സേവനം ചെയ്‌തു.
പിതാവ്: പരേതനായ യു.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ബുഷറ, സ്വലാഹുദ്ദീൻ (ദുബായ്), റൈഹാനത്ത്, ഷമീന, സാലിഹ് ഫാളിൽ ബാഖവി (ഖത്തീബ്, വെളിയങ്കോട് മുഹ്‌യിദ്ദീൻ ജുമാഅത്ത് പള്ളി), അദ്‌നാൻ ഫൈസി (സദർ മുഅല്ലിം, സുല്ലമുൽ ഇസ്‌ലാം മദ്രസ മാങ്ങാട്ടിരിപ്പറമ്പ്). മരുമക്കൾ: സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ (ഖത്തീബ്, ചെമ്മൻകുഴി ജുമാഅത്ത് പള്ളി), സെറീന ഒതളൂർ, പരേതനായ ജബ്ബാർ ബാഖവി, ഹുസൈൻ അൻവരി കല്ലൂർ (ഖത്തീബ്, കർണ്ണാക്കിൽ ജുമാഅത്ത് പള്ളി), മുഹ്‌സിന പുതുപൊന്നാനി, ഹസ്‌ന വഫിയ്യ കുമരനല്ലൂർ. ഖബറടക്കം വ്യാഴാഴ്‌ച രാവിലെ എട്ടിന് പെരുമ്പടപ്പ് നൂണക്കടവ് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ).
Content Highlights: obituary