പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ഡോ. ബാലകൃഷ്ണ വാര്യർ അന്തരിച്ചു

ഡോ. ബാലകൃഷ്ണ വാര്യർ
ഡോ. ബാലകൃഷ്ണ വാര്യർ

പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ഡോ. ബാലകൃഷ്ണ വാര്യർ അന്തരിച്ചു. പന്തളം എൻഎസ്എസ് കോളേജ് റിട്ട. പ്രൊഫസർ, അനുഷ്ഠാന വിജ്ഞാനകോശം, വാസ്തു ജ്യോതിഷം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്, കലണ്ടർ തയ്യാറാക്കുന്ന സർക്കാർ കൺസൾട്ടന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പഞ്ചാംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് പഞ്ചാംഗം, ജ്യോതിഷഭൂഷണം, വിദ്യാരംഭം, ജന്മഭൂമി പഞ്ചാംഗങ്ങളുടെ ഗണിതകർത്താവ്, കേരള ക്ഷേത്ര സംരക്ഷണ സമിതി മുൻ പ്രസിഡന്റ്, അഖിലകേരള ജ്യോതി:ശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള വാര്യർ സമാജം ആലപ്പുഴ ജില്ല മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (19/11/2026) ഉച്ചയ്ക്ക് മൂന്നിന് നങ്ങ്യാർകുളങ്ങരയിലെ വീട്ടുവളപ്പിൽ

ഭാര്യ: ഹരിപ്പാട് നങ്ങ്യാർകുളങ്ങര വാര്യത്ത് മായാദേവിയാണ്(റിട്ട. ജോ. ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്), മക്കൾ: മുക്ത, മഞ്ജു. മരുമക്കൾ: പി.ടി. രാധാകൃഷ്ണൻ, ഡോ. വി.വി. ഗിരി.