ആലുവ യു.സി. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സി.ജെ തോമസ് അന്തരിച്ചു

ഡോ. സി.ജെ. തോമസ്
ഡോ. സി.ജെ. തോമസ്

ആലുവ: യു.സി കോളേജ് മുൻ പ്രിൻസിപ്പാൾ മല്ലപ്പള്ളി ശാന്തിപുരം പടിഞ്ഞാറേക്കുറ്റ് ഡോ. സി.ജെ. തോമസ് (81) അന്തരിച്ചു. ചവറ എംഎസ്എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയുടെ ആദ്യ പ്രിൻസിപ്പാളായിരുന്നു. ദീർഘകാലം അഖില കേരള ബാലജനസഖ്യത്തിൻ്റെ മധ്യമേഖലാ സഹകാരി ഫോറം കൺവീനർ ആയിരുന്നു. 

ഭാര്യ: ആലങ്ങാട് കോട്ടപ്പുറം ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ലീലാമ്മ മാത്യു, മക്കൾ: കേന്ദ്ര റവന്യൂ ഇൻ്റലിജൻസ് എഡിജി ഡോ. റ്റിജു, റ്റിമു. മരുമക്കൾ: ഡോ. സോനു, പ്രീതി.

സംസ്കാര ശുശ്രൂഷ ഞായറാഴ്ച രണ്ടുണിക്ക് ഭവനത്തിൽ ആരംഭിക്കും. തലക്കുളം സെൻ്റ്. മേരീസ് ഓർത്തോഡോക്സ് ദേവാലയം, പാലക്കത്തകിടിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് പരിശുദ്ധ കാതോലിക്കാ ബാവ നേതൃത്വംനൽകും.

Content Highlights: Former principal of Aluva UC College Dr CJ Thomas passed away