ചരമം: സി.സി.ഹരിദാസ്

കേണിച്ചിറ (വയനാട്): അമൃതം ഹൗസിൽ സി.സി.ഹരിദാസ് (72 ) അന്തരിച്ചു. മുൻ എം.എൽ.എ.പളളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ മകനാണ്. അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ് വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയുടെ സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി, കേരള വിദ്യാർഥി ജനത സ്ഥാപക സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂത്താളി വോക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ മാനേജറും മാതൃഭൂമി ജീവനക്കാരനുമായിരുന്നു. ഭാര്യ: രാധാ പി.കെ (റിട്ടയേർഡ് അധ്യാപിക). മകൻ: അരുൺദാസ് (ഏഷ്യാനെറ്റ് ന്യൂസ് സീനിയർ മാനേജർ ആക്ടിവേഷൻ). മകൾ: അമൃതദാസ് (ഇൻഫോസിസ്). മരുമകൻ: അനൂപ് എ.എം ( ഏഷ്യാനെറ്റ് ന്യൂസ് ഐടി ). മരുമകൾ: കാർത്തിക (പത്രപ്രവർത്തക). കൊച്ചു മക്കൾ: മീനാക്ഷി,ജാനകി, ആരവ്. സഹോദരങ്ങൾ: പരേതരായ വേണുഗോപാൽ നമ്പ്യാർ, ശ്രീകുമാരി, പ്രേം കുമാർ, ഭാഗ്യലക്ഷമി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
Content Highlights: death cc haridas