ചരമം- ബി.എസ്. അബൂബക്കർ

ബി.എസ്. അബൂബക്കർ
ബി.എസ്. അബൂബക്കർ

എരമംഗലം (മലപ്പുറം): രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്ന വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ (52) അന്തരിച്ചു. ബഹ്‌റൈനിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന അബൂബക്കർ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി വിദേശത്തുനിന്ന് എത്തിയതായിരുന്നു. സജീവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. കോൺഗ്രസ്‌ അനുകൂല പ്രവാസി സംഘടനയായ ഒ.ഐ.സി.സി. ബഹ്‌റൈൻ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി, വെളിച്ചം വെളിയങ്കോട് ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് അംഗം, ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എക്‌സിക്യൂട്ടീവ് അംഗം, പാലപ്പെട്ടി സേവന സമിതി ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.

പിതാവ്: പരേതനായ ബീരാന്റകത്ത് സുലൈമാൻ. മാതാവ്: കുന്നത്ത് നഫീസ. ഭാര്യ: അസ്മ. മക്കൾ: അഫ്സൽ (ഒമാൻ), ഉമ്മു ഹബീബ (നിസാർ ആശുപത്രി, വളാഞ്ചേരി), മുഹമ്മദ്‌ അൻസിൽ (വിദ്യാർഥി, എം.ടി.എം. കോളേജ് വെളിയങ്കോട്). സഹോദരങ്ങൾ: ബി.എസ്. ഹംസകുട്ടി (ഒ.ഐ.സി.സി. ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ ഭാരവാഹി), പരേതയായ സഫിയ, ഫാത്തിമ, അസ്മ, മുഹമ്മദുണ്ണി, നസീമ, അബ്ദുറഹ്‌മാൻ (ദുബായ്), ഷിഹാബ്, ഷെമീർ (ഇരുവരും ഖത്തർ). മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് സഹോദരിയുടെ മകനാണ്.

Content Highlights: BS Aboobacker, a prominent social and political leader from Eramangalam, passed away