പുതിന് വേണ്ടത് ആയുധം, കിമ്മിന് സാങ്കേതികവിദ്യയും; വരാനിരിക്കുന്നത് റഷ്യ-ഉത്തരകൊറിയ സൈനിക സഖ്യമോ?

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനൊപ്പം | Photo: Vladimir Smirnov, Sputnik, Kremlin Pool Photo via AP
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനൊപ്പം | Photo: Vladimir Smirnov, Sputnik, Kremlin Pool Photo via AP

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍നിന്ന് സെപ്റ്റംബര്‍ 10-ന് വൈകീട്ട് ഒരു ആഡംബരത്തീവണ്ടിയില്‍ റഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചു. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ മാത്രം വേഗത്തില്‍ സഞ്ചരിച്ച ആ തീവണ്ടി റഷ്യയിലെത്താന്‍ എടുത്തത്  20 മണിക്കൂറാണ്. താണ്ടിയതാകട്ടെ 1180 കിലോമീറ്റര്‍ ദൂരവും. കടുംപച്ചയും മഞ്ഞയും നിറത്തിലുള്ള ഈ ദുരൂഹ തീവണ്ടിയില്‍ സഞ്ചരിച്ചതും അത്യന്ത്യം ദുരൂഹത നിറഞ്ഞ ഒരു മനുഷ്യനായിരുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ (Kim Jong Un). ഉത്തരകൊറിയന്‍ ഭരണാധികാരികള്‍ പരമ്പരാഗതമായി വിദേശയാത്രകള്‍ നടത്തുന്നത് ഈ കവചിത തീവണ്ടിയിലാണ്. കിമ്മിന്റെ മുത്തച്ഛന്‍ കിം ഇല്‍ സങ്ങിന്റെ കാലത്ത് തുടങ്ങിയതാണ് ഈ രീതി. എന്നാല്‍, മുന്‍ യാത്രകളില്‍നിന്ന് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു കിമ്മിന്റെ ഈ യാത്ര. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കിം ഒരു വിദേശരാജ്യത്തേക്ക് പോകുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനവുമായിരുന്നു ഇത്. 

 റഷ്യ-ഉത്തര കൊറിയ ബന്ധം ശക്തിപ്പെടുന്നതിനിടെയായിരുന്നു കിം റഷ്യ സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നുവെങ്കിലും സഖ്യകക്ഷികള്‍ എന്ന് വിളിക്കാവുന്ന നിലയിലായിരുന്നില്ല ആ ബന്ധം. രണ്ടായിരങ്ങളുടെ അവസാനത്തില്‍ ഉത്തര കൊറിയയ്ക്കെതിരായ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ ഉപരോധത്തെ റഷ്യ രണ്ടുതവണ പിന്തുണച്ചിരുന്നു എന്നത് ആ അടുപ്പക്കുറവ് വ്യക്തമാക്കുന്നതാണ്. എന്നാല്‍ മാറിയ സാഹചര്യത്തില്‍, സമീപദിവസങ്ങളിലെ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെയാണ് കിമ്മിന്റെ റഷ്യ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളുടേ ശ്രദ്ധയാകര്‍ഷിച്ചതും. പാശ്ചാത്യരാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി ശത്രുതയിലുള്ള  രണ്ട് നേതാക്കള്‍ തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധത്തിന് അടിവരയിടുന്നതായിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍ എന്തായിരുന്നു കൂടിക്കാഴ്ചയുടെ യഥാര്‍ത്ഥ ലക്ഷ്യം? അസാധാരണമായിരുന്നോ ആ കൂടിക്കാഴ്ച ? എന്തായിരിക്കും ആ ഉച്ചകോടിയുടെ ഫലം ?

Content Highlights: What Comes Next for North Korea and Russia Relations?

Continue reading