ഒരുമിച്ച് ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ കുടുംബം, ഒരുമിച്ച് മടക്കം;'വിമാനം ആകാശത്തുവെച്ച് തന്നെ തകർന്നിരിക്കാം'

#ന്യൂസ് ഡെസ്ക്
മരിച്ച ആദം റോബിന്‍സണും കുടുംബവും, വിമാനം തകര്‍ന്നുവീണപ്പോഴത്തെ ദൃശ്യം
മരിച്ച ആദം റോബിന്‍സണും കുടുംബവും, വിമാനം തകര്‍ന്നുവീണപ്പോഴത്തെ ദൃശ്യം

'എന്റെ കുട്ടികളേ രാവിലെയും വൈകുന്നേരവും കാണാൻ കഴിയുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു' കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയുന്നതിൽ അതീവ സന്തോഷം പുലർത്തിയിരുന്ന യുഎസിലെ ടെക് സംരംഭകൻ ആദം റോബിൻസൺ അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞതാണിത്. എന്നാൽ ഈ സന്തോഷത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. ഞായറാഴ്ച ഫ്ളോറിഡയിൽ തകർന്നുവീണ് മരിച്ച ഒമ്പതുപേരിൽ ആദം റോബിൻസണും കുടുംബവും ഉണ്ടായിരുന്നു. റോബിൻസൺ, ഭാര്യ ഹെലൻ ഷാർപ്, ഇവരുടെ മക്കളായ നാലുവയസ്സുകാരി എമ്മയും രണ്ട് വയസ്സുകാരൻ ചാർളിയുമാണ് മരിച്ചത്.

കൊളറാഡോയിലെ ആസ്പനിലും ഓസ്റ്റിനിലുമായി ഈ കുടുംബം ജീവിച്ചിരുന്നത്. ഇ-കൊമേഴ്സ് ഡാറ്റാ കമ്പനിയായ 'റിറ്റൻഷൻ ഡോട്ട് കോം' സഹസ്ഥാപകനായ ഒരു ടെക് സംരംഭകനായിരുന്നു റോബിൻസൺ. പബ്ലിക് റിലേഷൻസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഷാർപ്, ഒരു സെറാമിക് ആർട്ടിസ്റ്റായിരുന്നു. വിമാനത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിചാരിക ആയിരുന്ന അനീറ്റ മരിയ സെറ്റിനയും അപകടത്തിൽ കൊല്ലപ്പെട്ടു.

വിമാനത്തിൽനിന്ന് മേയ്ദേ സന്ദേശം ലഭിക്കുകയും 90 സെക്കൻഡിനുള്ളിൽ താഴേക്ക് പതിച്ച് വിമാനം കത്തിയമരുകയും ചെയ്തു. ടെക്സാസിൽ നിന്ന് ബഹാമയിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന റോബിൻസണും കുടുംബവും അവരുടെ പരിചാരികയും വിമാനജീവനക്കാരും ഉൾപ്പെടെ കൊല്ലപ്പെട്ടു.

'ഞങ്ങൾ നിലത്തേക്ക് ഇടിച്ചിറങ്ങാൻ പോവുകയാണ്!'' 20-കാരി കോ-പൈലറ്റ് നതാലിയ ഗദേല ഫിൽഗ്വെയ്‌റസ് എയർ ട്രാഫിക് കൺട്രോളർമാരോട് നിലവിളിച്ചു പറഞ്ഞു. വിമാനം നിലത്തു തകർന്നു വീണ് അകത്തുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെടുന്നതിന് മുൻപ് പൈലറ്റ് അവസാനമായി ഒരു സന്ദേശംകൂടി അയച്ചു. 'ഞങ്ങൾക്ക് സമയമില്ല.'

ഒരു മിസൈൽ പോലെ വിമാനത്തിന്റെ മുൻഭാഗം പാം ബീച്ച് കൗണ്ടിയിലെ തിരക്കേറിയ റോഡിലേക്ക് ഇടിച്ചുകയറി, തുടർന്ന് വലിയ തീജ്വാലകളോടെ പൊട്ടിത്തെറിക്കുകയും ആകാശത്തേക്ക് കനത്ത കറുത്ത പുക ഉയരുകയും ചെയ്തു.

ഏകദേശം 35,000 അടി ഉയരത്തിൽ നിന്ന് ലിയർജെറ്റ് 60 എന്ന വിമാനം താഴേക്ക് പതിക്കാനുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അധികൃതർ. വിമാനത്തിലെ ഒരു പൈലറ്റിനെ തിരിച്ചറിഞ്ഞിട്ടില്ല. ബാക്കിയുള്ളവരെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഞായറാഴ്ച, ടെക്സാസിലെ ഓസ്റ്റിനിൽ നിന്ന് ബഹാമാസിലേക്ക് യാത്ര ചെയ്യുകയായിരുന്ന 'ലിയർജെറ്റ് 60' വിമാനം തെക്കൻ ഫ്ളോറിഡയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അപകടം നടന്ന സമയത്ത് ആ പ്രദേശത്ത് പലയിടങ്ങളിലായി കൊടുങ്കാറ്റുകൾ ഉണ്ടായിരുന്നു. കാറ്റാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ലെങ്കിലും, അത് തങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമാകുമെന്ന് ഫെഡറൽ അന്വേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ്, എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ച പൈലറ്റ് ഫിൽഗ്വെയ്‌റസ്, വിമാനത്തിൽ ഐസ് അടിഞ്ഞുകൂടുന്നതായും പുറത്തെ അന്തരീക്ഷ താപനില -47 ഡിഗ്രി സെൽഷ്യസ് ആണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ വിമാനം കുലുങ്ങുന്നതായും പറഞ്ഞിരുന്നു. ഇത് കൈകാര്യം ചെയ്യാമെന്നും പറഞ്ഞിരുന്നു.

എന്നാൽ തൊട്ടുപിന്നാലെ, ഉയരത്തിലേക്ക് പറക്കാൻ അനുവാദം ചോദിച്ചതിനും ശേഷം, പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചു. 'മേയ്ദേ, മേയ്ദേ, ഞങ്ങൾ താഴേക്ക് പതിക്കുകയാണ്' എന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോളർമാരോട് പറഞ്ഞു. നിലവിളിയോടെയായിരുന്നു ഇത്. തൊട്ടുപിന്നാലെ വിമാനം തകർന്നുവീണു. വിമാനം റോഡിലാണ് തകർന്നുവീണതെങ്കിലും നിലത്തുണ്ടായിരുന്ന ആർക്കും ജീവഹാനി ഉണ്ടായിട്ടില്ല. ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥ, മഞ്ഞ്, ക്രൂവിന്റെ പ്രവർത്തനങ്ങൾ, യന്ത്ര തകരാറുകൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. വിമാനം തകർന്ന് നിലത്ത് പതിക്കുന്നതിന് മുമ്പ് ആകാശത്തുവെച്ച് തന്നെ ഭാഗികമായി തകർന്നിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

Content Highlights: Retention.com co-founder Adam Robinson, his wife, and two children died in a Florida plane crash., The Learjet 60 was flying from Texas to the Bahamas when it crashed, killing all 9 people on board., The pilot issued a mayday call reporting severe weather conditions and icing before the crash., Federal investigators are probing weather, icing, and potential mechanical failures.