ഇന്ത്യയ്ക്കുമേൽ യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തണം; യുഎസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യയ്ക്കുമേൽ ട്രംപ് ചുമത്തിയതിന് സമാനമായ താരിഫും ഉപരോധവും യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണമായി നിർത്തണമെന്നതുൾപ്പെടെയാണ് ആവശ്യം.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കിൽ യൂറോപ്പും ഇന്ത്യക്ക് മേൽ ദ്വിതീയ താരിഫുകൾ ചുമത്തണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ മേൽ ചുമത്തിയ 50 ശതമാനം നികുതിക്കെതിരെ ഇന്ത്യ നിരന്തരം എതിർപ്പ് പ്രകടിപ്പിക്കുകയും, പാശ്ചാത്യ രാജ്യങ്ങളുടെ കാപട്യത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം.
യുഎസ് ഇന്ത്യയോട് കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ, മിക്ക യൂറോപ്യൻ രാജ്യങ്ങളും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഇതിനിടയിലാണ് യൂറോപ്യൻ രാജ്യങ്ങളോടും സമാനനീക്കം നടത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
Content Highlights: US nudging Europe to follow its lead, impose punitive tariffs on India