റഷ്യയിൽനിന്ന് ഡീസൽ വാങ്ങാൻ ധാരണയായതായി ട്രംപ്; ഉപരോധങ്ങളിൽ ഇളവ് നൽകും, വഞ്ചനയെന്ന് സെലെൻസ്കി

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപും വ്ലാദിമർ പുടിനും | Photo:AP
ഡൊണാൾഡ് ട്രംപും വ്ലാദിമർ പുടിനും | Photo:AP

വാഷിംഗ്‌ടൺ: ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യയിൽനിന്ന് ഡീസൽ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുതിനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് 100 ശതമാനംവരെ താരിഫ് ചുമത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി നിലനിൽക്കെയാണ് യുഎസിൻ്റെ നീക്കം.

കരാറിന്റെ ഭാഗമായി റഷ്യയിൽനിന്ന് അടിയന്തരമായി മൂന്ന് ലക്ഷം ടണ്ണിലധികം ഡീസൽ വിപണിയിലെത്തിക്കുമെന്നും വരുംമാസങ്ങളിൽ ഇത് ആകെ 3.6 കോടി ബാരലോളം ഉയർത്തുമെന്നും ട്രംപ് വ്യക്തമാക്കി. റഷ്യൻ ഡീസൽ അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി യു.എസ് ട്രഷറി 2027 ഏപ്രിൽവരെ താൽക്കാലിക ലൈസൻസ് അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലേക്കും ആഗോള വിപണിയിലേക്കും എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വിതരണം ചെയ്യാൻ സജ്ജമാണെന്ന് ക്രെംലിനും സ്ഥിരീകരിച്ചു. 

അതേസമയം, യുഎസിന്റെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. റഷ്യൻ ഉപരോധം ലഘൂകരിക്കുന്നത് റഷ്യയുടെ യുദ്ധ ഫണ്ടിങ്ങിന് സഹായകരമാകുമെന്നും ഇത് പുതിന് നൽകുന്ന സമ്മാനമാണെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വിമർശിച്ചു. യു.എസിന്റെ നടപടി വഞ്ചനാപരവും ബലഹീനതയുടെ ലക്ഷണവുമാണെന്ന് അദ്ദേഹം വിമർശിച്ചു. ജർമ്മൻ ചാൻസലർ ഫ്രീദറീഹ്‌ മെർസും ഈ തീരുമാനത്തെ എതിർത്തു. 

Content Highlights: US President Donald Trump announced a diesel deal with Russia to reduce global fuel prices., The deal aims to release over 300,000 tons of diesel initially, scaling up to 36 million barrels., The US Treasury issued a temporary general license despite ongoing threats of tariffs on India and China for buying Russian energy., International leaders, including Ukraine President Volodymyr Zelenskyy and German Chancellor Friedrich Merz, criticized the move.