‘ഇത് ഉടൻ അവസാനിക്കാൻ പോവുന്നു’; ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് ട്രംപ്

വാഷിങ്ടൺ: യു.എസും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, യുദ്ധം എങ്ങനെ അവസാനിക്കുമെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ സൂചനകളൊന്നും നൽകിയില്ല. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ട്രംപ്.
‘ഇത് ഉടൻ അവസാനിക്കാൻ പോവുന്നു. ഇറാൻ ഇനി ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന ഉറപ്പ് ഞങ്ങൾക്ക് ആവശ്യമാണ്,’ കൻസാസ് സിറ്റിയിലെ കെ.സി.എം.ഒ. റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരേ യു.എസ്. ആക്രമണം നടത്തില്ലെന്ന് നേരത്തേ ട്രംപ് അറിയിച്ചിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന ഉറപ്പാണ് യു.എസിന്റെ പ്രധാന ആവശ്യമെന്നും അദ്ദേഹം ആവർത്തിച്ചു.
Content Highlights: President Trump believes the war with Iran will end soon., Trump stressed the absolute need for a guarantee against nuclear weapons., The statements were made ahead of the November 3 midterm congressional elections.