മാനസിക വിഷമവും വിഷാദവും കുറക്കാന്‍ വളര്‍ത്തിയത് എഴ് കടുവകളെ; റെയ്ഡിൽ പിടിച്ചെടുത്ത് അധികൃതർ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്; നെവാഡയില്‍ 71-കാരന്റെ വസതിയില്‍ നിന്ന് ഏഴ് കടുവകളെ പിടിച്ചെടുത്ത് അധികൃതര്‍. കാള്‍ മിച്ചല്‍ എന്ന വ്യക്തിയുടെ വസതിയിലാണ് സംഭവം. മാനസിക വിഷമവും വിഷാദവും കുറക്കാന്‍ വളര്‍ത്തിയതാണെന്നും പിടിഎസ്ടി അനുഭവിക്കുന്ന തനിക്ക് മൃഗങ്ങളുടെ സാന്നിധ്യം വലിയ ആശ്വാസം നല്‍കിയെന്ന് ഇയാള്‍ പറഞ്ഞുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമായതോ ആയ സംഭവങ്ങള്‍ അനുഭവിച്ച ചില ആളുകളില്‍ കാണപ്പെടുന്ന ഒരു മാനസിക പ്രശ്‌നമാണ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അഥവാ പിടിഎസ്ടി.

ടൈഗര്‍ കിംങ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിവാദ വ്യവസായി ജോ എക്‌സോട്ടികിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടുത്തിയ കടുവകളാണിതെന്നും താന്‍ കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു വന്നതല്ലെന്നും ഇയാള്‍ പറഞ്ഞു. ജി.ഡബ്ല്യൂ എന്ന മൃഗശാലയുടെ സ്ഥാപകനും നടത്തിപ്പുകാരനുമായിരുന്ന ജോ എക്‌സോട്ടിക് 21 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 2020- , മൃഗസ്‌നേഹിയും സാമൂഹ്യപ്രവര്‍ത്തയുമായ കരോള്‍ ബാസ്‌കിനെ കൊല്ലാന്‍ ശ്രമിച്ചതിനും മൃഗങ്ങളെ ഉപദ്രവിച്ചതിനും കൊലപ്പെടുത്തിയതിനും വന്യജീവികളെ കൈവശം വയ്ക്കാന്‍ വ്യാജ രേഖകള്‍ നിര്‍മിച്ചതിനുമാണ് ഇയാളെ ശിക്ഷിച്ചത്. 

സമൂഹമാധ്യമങ്ങളില്‍ ഇവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം കാള്‍ മിച്ചല്‍ പങ്കുവയ്ക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് കടുവകളെ വളര്‍ത്തുന്നതുള്ള അനുമതി ഇദ്ദേഹത്തിനില്ലെന്ന് അധികൃതര്‍ മനസ്സിലാക്കുന്നത്. അന്ന് മുതല്‍ ഇദ്ദേഹം നിരീക്ഷണത്തിലാണ്. മാനസികാരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കടുവയെ വളര്‍ത്തുന്നതെന്നും ഇയാളുടെ അവകാശപ്പെട്ടു. അനിമല്‍ തെറാപ്പി നിയമപരമാണെന്നും പട്ടിയെയോ പൂച്ചയെയോ അല്ല മാനസിക സൗഖ്യത്തിന് തനിക്ക് കടുവകളെയാണ് വേണ്ടിയിരുന്നതെന്നും ഇയാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Content Highlights: Tigers Seized From Nevada Man's House, claims uses them As 'Emotional Support Animals'