'ഇന്ത്യയിൽ പോണം, കുംഭമേള കാണണം'; 19-ാം വയസിൽ സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് വിറ്റുപോയത് കോടികൾക്ക്

വാഷിങ്ടണ്‍: ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനുമുള്ള ആഗ്രഹം സംബന്ധിച്ച് അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സ് എഴുതിയ കത്ത് ലേലത്തില്‍ പോയത് 4.32 കോടി രൂപയ്ക്ക്. ജോബ്‌സ് തന്റെ 19-ാമത്തെ വയസില്‍ സുഹൃത്തിനെഴുതിയ കത്താണ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയത്. ഭര്‍ത്താവിന്റെ ആഗ്രഹസഫലീകരണത്തിനായ് നിലവില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുകയാണ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍.
1974 ഫെബ്രുവരി 23-ന് തന്റെ 19-ാം ജന്മദിനത്തിലാണ് ജോബ്‌സ് ഇന്ത്യയിലേക്ക് പോകാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് സുഹൃത്തിന് കത്തയച്ചത്. സെന്‍ ബുദ്ധിസത്തെക്കുറിച്ചും ഇന്ത്യയിലെ ഒരു തീര്‍ത്ഥാനട കേന്ദ്രത്തെയും അവിടെ നടക്കുന്ന ഉത്സവമായ കുംഭമേളയുടെ ഭാഗമാകാനുമുള്ള ആഗ്രഹത്തെക്കുറിച്ചുമാണ് ബാല്യകാല സുഹൃത്തായ ടിം ബ്രൗണിന് അയച്ച കത്തില്‍ ജോബ്‌സ് പറഞ്ഞിരിക്കുന്നത്. ജോബ്‌സിന്റെ ആത്മീയവശം തുറന്നുകാട്ടുന്നതാണ് കത്ത്. സുഹൃത്തിന് ശാന്തിയുണ്ടാവട്ടെ എന്ന് ആശംസിച്ചാണ് ജോബ്‌സ് കത്ത് അവസാനിപ്പിക്കുന്നത്.
'ടിം, ഞാന്‍ നിന്റെ കത്ത് ഒരുപാട് തവണ വായിച്ചു. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. നിരവധി പകലുകള്‍ വന്നുപോയി, ആളുകള്‍ വന്നുപോയി, ചിലപ്പോഴൊക്കെ ഞാന്‍ സ്‌നേഹിക്കപ്പെട്ടു, ചിലപ്പോഴൊക്കെ കരഞ്ഞു. എന്നാല്‍ ഒന്നും മാറിയില്ല. നിനക്ക് മനസിലാകുന്നുണ്ടോ? ലോസ് ഗാറ്റോസിനും സാന്തക്രൂസിനും ഇടയിലുള്ള ഒരു മലമുകളിലെ ഫാമിലാണ് ഞാനിപ്പോള്‍ താമസിക്കുന്നത്,' ജോബ്‌സ് കത്ത് പറയുന്നു.
ഇന്ത്യയില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഏപ്രിലിലാണ് അത് നടക്കുന്നത്. മാര്‍ച്ചില്‍ അങ്ങോട്ട് പുറപ്പെടാമെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ അതിനെക്കുറിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. നിനക്ക് ആഗ്രമുണ്ടെങ്കില്‍ ഇങ്ങോട്ട് വരൂ, ഞാന്‍ ഇവിടെത്തന്നെ ഉണ്ടാവും. നമുക്ക് ഒരുമിച്ച് ഈ മലനിരകളിലേക്ക് വരാം. നിന്റെ കത്തില്‍ നിന്നും പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം,' ജോബ്‌സ് കത്ത് തുടരുന്നു.
'അടുത്ത മുറിയില്‍ തീയുണ്ട്, പക്ഷേ ഇവിടെ എനിക്കിപ്പോഴും തണുപ്പ് അനുഭവപ്പെടുന്നു. എവിടെ തുടങ്ങണം എന്ന് എനിക്ക് ഒരുപിടിയും ഇല്ല എന്ന് പറഞ്ഞ് ഈ കത്ത് അവസാനിപ്പിക്കുകയാണ്... ശാന്തി, സ്റ്റീവ് ജോബ്‌സ്,' എന്ന് പറഞ്ഞാണ് ജോബ്‌സ് കത്ത് അവസാനിപ്പിക്കുന്നത്. 51 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഈ കത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോണ്‍ഹാംസ് ആണ് ലേലത്തിന് വെച്ചത്. ഇവരുടെ വെബ്‌സൈറ്റിലൂടെയാണ് കത്ത് 4.32 കോടിക്ക് വിറ്റുപോയതായുള്ള വിവരം പുറത്തുവിട്ടത്.
Content Highlights: steve jobs wished to visit india take part in kumbh mela reveals letter written on 19th birthday