ചൈനയെ അസ്വസ്ഥപ്പെടുത്തി ഒരു സ്‌പോര്‍ട്‌സ് ചിത്രം; ജഴ്സിയിലെ സംഖ്യകളെ അവര്‍ ഭയക്കുന്നതെന്തിന്?

ഏഷ്യല്‍ ഗെയിംസില്‍ വനിതകളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തിന് ശേഷം പരസ്പരം ആശ്ലേഷിക്കുന്ന ചൈനീസ് താരങ്ങളായ യാന്നി വുവും ലിന്‍ യുവേയും | Photo:Vincent Thian/  AP
ഏഷ്യല്‍ ഗെയിംസില്‍ വനിതകളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തിന് ശേഷം പരസ്പരം ആശ്ലേഷിക്കുന്ന ചൈനീസ് താരങ്ങളായ യാന്നി വുവും ലിന്‍ യുവേയും | Photo:Vincent Thian/ AP

ഒക്ടോബര്‍ ഒന്ന്, ഹാങ്ചൗവിലെ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം നടക്കുകയാണ്. നാലാം ട്രാക്കില്‍ ആതിഥേയരായ ചൈനയുടെ സുവര്‍ണ പ്രതീക്ഷയായ യാന്നി വൂ ( Yanni Wu) മത്സരിക്കുന്നു. അഞ്ചാം ട്രാക്കില്‍ ഇന്ത്യന്‍ താരം ജ്യോതി യരാജിയും ആറാം ട്രാക്കില്‍ ചൈനയുടെ തന്നെ ലിന്‍ യുവേ (Lin Yuwei)യും. സ്റ്റാര്‍ട്ടറുടെ വെടിയൊച്ചയ്ക്കായി കാത്തുനിന്ന താരങ്ങളേയും നിറഞ്ഞുകവിഞ്ഞ ഗ്യാലറിയേയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ട്ടിങ് ബ്ലോക്കില്‍ നിന്ന് യാന്നി വൂ മുന്നോട്ടു കുതിച്ചു. പിന്നാലെ മറ്റ് താരങ്ങളും. അതൊരു ഫൗള്‍ സ്റ്റാര്‍ട്ടായിരുന്നു. എങ്കിലും യാന്നി വൂവിനെ മാത്രമായിരുന്നില്ല മത്സരം നിയന്ത്രിച്ച ഒഫീഷ്യല്‍ റെഡ് കാര്‍ഡ് കാണിച്ചത്. തൊട്ടടുത്ത ലൈനില്‍ നിന്ന് ജ്യോതി യരാജിക്ക് നേരെയും റെഡ് കാര്‍ഡ് പുറത്തെടുത്തു. തീരുമാനത്തിനെതിരേ ജ്യോതി പ്രതിഷേധിച്ചു. പിന്നാലെ യാന്നിയും ഒഫീഷ്യല്‍സുമായി തര്‍ക്കിച്ചു. ഒടുവില്‍ രണ്ട് പേരെയും മത്സരത്തില്‍ തുടരാന്‍ അധികൃതര്‍ സമ്മതിച്ചു. 

വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നടന്ന മത്സരത്തില്‍ ലിന്‍ യുവേ ഒന്നാമതായി ഫിനിഷ് ചെയ്തു. യാന്നി രണ്ടാമതും ജ്യോതി മൂന്നാമതും. ഫിനിഷിങ് ലൈന്‍ തൊട്ട യാന്നി ഔഗ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ ആഹ്‌ളാദപ്രകടനം ആരംഭിച്ചു. ചൈനീസ് ദേശീയ പതാക പുതച്ച് ലിന്‍ യുവേയ്ക്ക് ഒപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. അതേസമയം ട്രാക്കില്‍ അക്ഷമയായി കാത്തുനില്‍ക്കുകയായിരുന്നു ജ്യോതി. മത്സരത്തിന് ശേഷം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കിയതോടെ ഫൗള്‍ സ്റ്റാര്‍ട്ടിന്റെ പേരില്‍ യാന്നി വൂ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടു. മൂന്നാമത് എത്തിയ ജ്യോതിക്ക് വെള്ളി മെഡല്‍ ലഭിച്ചു. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പക്ഷേ യാന്നിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അയോഗ്യത മനസിലാക്കിയിട്ടും മത്സരത്തില്‍ തുടരാന്‍ വാശിപിടിച്ച യാന്നിയുടെ നടപടി ചൈനയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം വരും മുന്നേ ചൈനീസ് ദേശീയ പതാകയുമായി ആഹ്‌ളാദ പ്രകടനം നടത്തിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കി.

Content Highlights: Reason why China censored photo of two athletes hugging at Asian Games

Continue reading