ജനാധിപത്യത്തെ ഇല്ലാതാക്കാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല, അതിനാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കില്ല- രാഹുൽ

#ന്യൂസ് ഡെസ്‌ക്
രാഹുൽ ഗാന്ധി | Photo: ANI
രാഹുൽ ഗാന്ധി | Photo: ANI

വാഷിങ്ടൺ: പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കില്ലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അങ്ങനെ ചെയ്താൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം തകരും. അതുണ്ടാകാതിരിക്കാനാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാത്തതെന്ന് അദ്ദേഹം ഷിക്കാഗോ സർവകലാശാലയിൽ ‘ദ ഇറാൻ വാർ ആൻഡ് ഇന്ത്യാസ് റോൾ ഇൻ ദ വേൾഡ്’ പരിപാടിയിൽ പങ്കെടുക്കവേ പറഞ്ഞു.

‘ശരി, തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് നാം പ്രതിപക്ഷ പ്രവർത്തകരോട് പറഞ്ഞാൽ എന്താണ് സംഭവിക്കുക? നാം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നിലെന്ന് പറഞ്ഞാൽ, ആ നിമിഷം നാം ഇന്ത്യൻ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടന ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനത്തിലെ വീഴ്ചകൾ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത് തുടരും. സംവിധാനം പൂർണമായും തകർക്കപ്പെട്ടുവെന്ന് ജനങ്ങൾക്ക് പൂർണബോധ്യം വരുന്നതുവരെ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായരൂപവ്കരണം തുടരുമെന്നും രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്നുതന്നെ തങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. അതിനാൽതന്നെ ഈ സംവിധാനം തകരാൻ അധികതാമസമില്ല. ഇനി ഞങ്ങൾക്ക് ഇത് ചെയ്യാനികില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിർന്ന ആളുകൾ തന്നെ പറയുന്നുണ്ട്, രാഹുൽ കൂട്ടിച്ചേർത്തു. 

ഇന്ത്യയെ ജനാധിപത്യമില്ലാത്തെ രാജ്യമാക്കി മാറ്റാൻ പ്രതിപക്ഷം അനുവദിക്കില്ല. പൗരന്മാർക്ക് ഭയമില്ലാതെ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi confirms the opposition will not boycott elections to preserve democratic integrity., Boycotting elections would destroy the foundation of Indian democracy, according to Rahul Gandhi., The opposition will continue to highlight flaws in the election system until the public realizes it., Senior officials within the Election Commission are acknowledging system failures.