ഫോൺ ഹാക്ക് ചെയ്ത് വിവരം ചോർത്തി: ഹാരിയോട് മാപ്പ് പറഞ്ഞ് മർഡോക്ക്; കേസ് തീർപ്പാക്കി

ലണ്ടന്‍: നിയമവിരുദ്ധമായി വിവരശേഖരണം നടത്തിയെന്നാരോപിച്ച് മാധ്യമവ്യവസായഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്റെ പത്രത്തിനെതിരേ ഹാരി രാജകുമാരന്‍ നല്‍കിയ കേസ് തീര്‍പ്പാക്കി.
രാജകുടുംബത്തിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിന് മര്‍ഡോക്ക് മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കുമെന്ന് സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയതെന്ന് ഹാരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സിനെതിരെയാണ് ഹാരി പരാതി നല്‍കിയത്. എന്‍ജിഎന്നിന്റെ ഉടമസ്ഥതയിലുള്ള പത്രം ദി സണ്‍ തനിക്കും കുടുംബത്തിനുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഫോണ്‍ ഹാക്ക് ചെയ്തു തുടങ്ങിയവ ഉന്നയിച്ചായിരുന്നു പരാതി.
Content Highlights: Prince Harry Settles Lawsuit Against Rupert Murdoch's UK Tabloids