പാകിസ്താനിലെ വാര്‍ത്താ ചാനല്‍ ഹാക്ക് ചെയ്തു; സ്ക്രീനില്‍ ഇന്ത്യയുടെ പതാക| വീഡിയോ

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ 'ഡോൺ ന്യൂസ്' ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാക പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ചാനലിൽ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം. എന്നാൽ എത്രസമയം ഇത് നീണ്ടുനിന്നെന്നോ എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ വ്യക്തമല്ല.