ഇന്റര്‍നെറ്റ് കിട്ടി; ഉത്തര കൊറിയൻ സൈനികര്‍ക്ക് യുദ്ധം ചെയ്യാൻ മടി, സമയം കളയുന്നത് പോൺ വീഡിയോ കണ്ട്

ഉത്തരകൊറിയൻ പട്ടാളക്കാർ പരേഡിനിടെ - പ്രതീകാത്മക ചിത്രം | Photo: Associated Press
ഉത്തരകൊറിയൻ പട്ടാളക്കാർ പരേഡിനിടെ - പ്രതീകാത്മക ചിത്രം | Photo: Associated Press

മോസ്‌കോ: റഷ്യയ്ക്കുവേണ്ടി യുദ്ധം ചെയ്യാന്‍ യുക്രൈനിലെത്തിയ ഉത്തര കൊറിയന്‍ പട്ടാളക്കാര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമകളായെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചതോടെയാണ് ഇവര്‍ യുദ്ധത്തിന് പോകാതെ പോണ്‍ വീഡിയോകള്‍ കാണുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്ന സാഹചര്യത്തിലാണ് യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പട്ടാളക്കാരെ അയച്ചത്. 7000-ത്തിലേറെ പട്ടാളക്കാരെയാണ് ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചത്. 

കിഴക്കന്‍ റഷ്യയിലെ അഞ്ച് വ്യത്യസ്ത ഇടങ്ങളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന് യുക്രൈന്‍ ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചു. എ.കെ-12 തോക്കുകളും മോര്‍ട്ടാര്‍ റൗണ്ടുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കൊറിയന്‍ പട്ടാളക്കാരെ റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചുകഴിഞ്ഞു. 

Content Highlights: North Korean Soldiers Get Internet Access In Ukraine, Hooked On Porn: Report