വിദ്യാർഥിരാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ ബലേൻ; നൂറിന പരിഷ്കരണ അജൻഡ മുന്നോട്ടുവെച്ച് നേപ്പാൾ സർക്കാർ

കാഠ്മണ്ഡു: വിദ്യാർഥിരാഷ്ട്രീയം നിരോധിക്കുക, സിവിൽസർവീസുകാരും അധ്യാപകരും രാഷ്ട്രീയത്തിൽ ഏർപ്പെടുന്നതിന് അന്ത്യംകുറിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നൂറിന പരിഷ്കരണ അജൻഡ മുന്നോട്ടുവെച്ച് നേപ്പാളിലെ ബലേന്ദ്ര ഷാ (ബലേൻ) സർക്കാർ. ശനിയാഴ്ചചേർന്ന മന്ത്രിസഭായോഗത്തിൽ ഇതിന് അനുമതി നൽകി.
കാംപസുകളിൽ വിദ്യാർഥി യൂണിയനുകളുടെ പ്രവർത്തനം അവസാനിപ്പിച്ച് പകരം നിഷ്പക്ഷ ‘വിദ്യാർഥി കൗൺസിലുകൾ’ കൊണ്ടുവരും. 90 ദിവസത്തിനകം ഇതുണ്ടാകും. വിദ്യാഭ്യാസത്തിലും കാംപസ് ഭരണത്തിലും രാഷ്ട്രീയ ഇടപെടൽ കുറയ്ക്കുകയാണ് ലക്ഷ്യം.
രാഷ്ട്രീയപ്പാർട്ടികളുമായി ബന്ധമുള്ള തൊഴിലാളിസംഘടനകളെയും നിരോധിക്കും. അഴിമതി ഇല്ലാതാക്കുക, സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുക തുടങ്ങിയവയും നൂറിന അജൻഡയുടെ ഭാഗമാണ്.
Content Highlights: Ban on student union politics in campuses. Introduction of neutral student councils within 90 days. Restriction on civil servants and teachers participating in politics. Prohibition of political party-affiliated labor unions. Focus on reducing corruption and increasing government efficiency.