‘ശത്രുവിന്റെ ഭീഷണിക്ക് ഉടൻ തിരിച്ചടി, ഭൂമിശാസ്ത്രപരിധി നോക്കേണ്ടതില്ല’; സൈന്യത്തോട് തയ്യാറെടുക്കാൻ മൊജ്താബ

#ന്യൂസ് ഡെസ്‌ക്
മൊജ്താബ ഖമനേയി | File Photo: AFP
മൊജ്താബ ഖമനേയി | File Photo: AFP

ടെഹ്‌റാൻ: ശത്രുക്കളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും ഭീഷണിയുണ്ടാകുന്നപക്ഷം സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സൈന്യത്തിന് നിർദേശം നൽകി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. ശത്രുവിന്റെ ഏത് ഭീഷണിക്കും ഉടൻ ശക്തമായ തിരിച്ചടി നൽകണമെന്നും അതിന് 'ഭൂമിശാസ്ത്രപരമായ പരിധി' നിശ്ചയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആയിരുന്നു മൊജ്താബയുടെ പ്രതികരണം. ഇറാന്റെ തിരിച്ചടിക്ക് ഭൂമിശാസ്ത്രപരമായ അതിർത്തികളുണ്ടാകില്ലെന്നും ഏതെങ്കിലും പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതായിരിക്കില്ലെന്നും വ്യക്തമാക്കുന്നതാണ് മൊജ്താബയുടെ വാക്കുകൾ.

ആക്രമണപരിധിയിൽ ഉൾപ്പെടുത്തേണ്ട, അമേരിക്കയിലെയും ഇസ്രയേലിലെയും ലക്ഷ്യങ്ങളുടെ പട്ടിക പുതുക്കാനും മൊജ്താബ സൈന്യത്തിന് നിർദേശം നൽകി. ശത്രുക്കൾ സൈനിക ആക്രമണമോ ഭീകരവാദ ആക്രമണമോ പുനരാരംഭിച്ചാൽ, പുതുതായുണ്ടാകുന്ന ആ സംഘർഷം അവസാനിപ്പിക്കാനുള്ള സമയവും വ്യവസ്ഥകളും തീരുമാനിക്കുന്നത് ഇറാൻ ആയിരിക്കുമെന്നും മൊജ്താബ പറഞ്ഞു.

നിരീക്ഷണങ്ങൾക്കും സൈനിക നടപടികളെ പിന്തുണയ്ക്കുന്നതിനും മറ്റും ആവശ്യമായ ആയുധങ്ങളുടെയും സൈനികോപരണങ്ങളുടെയും ഉത്പാദനം വർധിപ്പിക്കാനും മൊജ്താബ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Mojtaba Khamenei directed the military to immediately counter enemy threats., Retaliatory strikes will not be bound by geographical limits., Target lists for US and Israel in military scope have been updated., Iran aims to dictate the terms and timing of ending future conflicts.