വീടിന് മുകളില്‍ ഉല്‍ക്കാശില പതിച്ചു; ഒറ്റരാത്രികൊണ്ട് കോടീശ്വരനായി

photo: josua.d.hutg|facebook
photo: josua.d.hutg|facebook

ജക്കാർത്ത: വീടിന് മുകളിൽ ഉൽക്കാശില പതിച്ച വീട്ടുടമ ഒറ്റരാത്രികൊണ്ട് കോടീശ്വരനായി. ഇൻഡൊനീഷ്യയിലെ സുമാത്രയിലാണ് സംഭവം. ശവപ്പെട്ടി നിർമാതാവായ 33കാരനായ ജോഷ്വാ ഹുത്തഗാലുഗിനെ തേടിയാണ് അപ്രതീക്ഷിത സൗഭാഗ്യം വന്നെത്തിയത്.

ഓഗസ്റ്റിലാണ് ജോഷ്വായുടെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചെറിയ ഉൽക്കാശിലകൾ വന്നുപതിച്ചത്. 2.1 കിലോ ഭാരമുള്ള ഉൾക്കാശിലകളാണിവ. കഴിഞ്ഞ ദിവസം ഏകദേശം ഒരു മില്ല്യൺ പൗണ്ടിലേറെ വരുന്ന തുകയ്ക്കാണ് (9.8 കോടി രൂപ) ഈ ഉൽക്കകൾ വിറ്റഴിച്ചതെന്നാണ് ജോഷ്വാ തന്നെ നൽകുന്ന സൂചന. അതേസമയം കൃത്യമായ തുക വെളിപ്പെടുത്താൻ ജോഷ്വാ തയ്യാറായിട്ടില്ല.

ഇത്തരം വസ്തുക്കൾ ശേഖരിക്കുന്ന അമേരിക്കയിലെ ജാർഡ് കോളിൻസ് എന്നയാൾക്കാണ് ജോഷ്വാ ഉൽക്കകൾ വിറ്റത്. ഇയാൾ പിന്നീട് മറ്റൊരാൾക്ക് മറിച്ചു വിൽക്കുകയും ചെയ്തു. നിലവിൽ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഉൽക്ക പഠന കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവ.

ഉൽക്കകൾ ലഭിച്ച ഉടനെതന്നെ അവയുടെ ചിത്രങ്ങൾ സഹിതം ജോഷ്വാ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ധാരളം പേർ ഇതിൽ താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കോടികൾ ലഭിച്ചതോടെ. ഇനി ജോലിയിൽ നിന്ന് വിരമിച്ച് തന്റെ ഗ്രാമത്തിൽ ഒരു പള്ളി പണിയാനാണ് ജോഷ്വായുടെ ആഗ്രഹം.

content highlights:Man Becomes Overnight Millionaire After Meteorite Crashes Through His Roof

Content Highlights: