പശ്ചിമേഷ്യൻ സംഘർഷം; കേരളാ ഹൗസിൽ കൺട്രോൾ റൂം തുറന്നു

ദുബായിലെ പാം ജുമൈറ ദ്വീപസമൂഹത്തിന് സമീപം ഇറാന്‍ അയച്ച മിസൈലിനെ വെടിവെച്ചിട്ടപ്പോള്‍| AFP
ദുബായിലെ പാം ജുമൈറ ദ്വീപസമൂഹത്തിന് സമീപം ഇറാന്‍ അയച്ച മിസൈലിനെ വെടിവെച്ചിട്ടപ്പോള്‍| AFP

ന്യൂഡൽഹി:  സംഘർഷമേഖലയിലുള്ള മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 011-23747079, 011-23742320, +91-9310443880 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റെസിഡന്റ് കമ്മിഷണർ പുനീത്കുമാറിനെ ചുമതലപ്പെടുത്തി.

അടിയന്തരസേവനത്തിന് നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾഫ്രീ നമ്പർ-ഇന്ത്യയിൽനിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻപൗരർക്ക് എംബസികളിലെ ഹെൽപ്‌ലൈൻ നമ്പറുകളിലും ബന്ധപ്പെടാം.

ഹെൽപ്‌ലൈൻ നമ്പറുകൾ

• ഇന്ത്യൻ എംബസി അബുദാബി: 800-46342 ടോൾഫ്രീ നമ്പർ, വാട്‌സാപ്പ്: +971543090571

• ഇന്ത്യൻ എംബസി കുവൈത്ത്‌: +96565501946

• ഇന്ത്യൻ എംബസി ദോഹ, ഖത്തർ: +974-55647502

• ഇന്ത്യൻ എംബസി ബഹ്റൈൻ: 0097339418071

Content Highlights: A 24/7 control room is now operational at Delhi Kerala House., Provides dedicated helpline numbers for Malayalis in conflict areas., Includes contact details for NORKA Roots and Indian Embassies in the Gulf., Offers coordinated support and emergency services.