ഒമാൻ തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധനടാങ്കറിന് തീപ്പിടിച്ചു; കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാർ

#ന്യൂസ് ഡെസ്ക്
ഇന്ധന ടാങ്കറിന് നേരെ ഉണ്ടായ ആക്രമണം | Photo: Screengrab
ഇന്ധന ടാങ്കറിന് നേരെ ഉണ്ടായ ആക്രമണം | Photo: Screengrab

മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. ഒമാനിൽ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ വീണത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.

ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിനു നേരെ ആക്രമണമുണ്ടായി. സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ വൻ തീപ്പിടിത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം.

15 ഇന്ത്യക്കാരടക്കം 20 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ധന ടാങ്കറിലെ എല്ലാ ജീവനക്കാരേയും ഒഴിപ്പിച്ചു. ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlights: Iran reportedly launched a drone attack on Oman's Duqm and Khasab ports., Targets included a fuel tanker (M/T Sky Light) and worker accommodation., Multiple injuries reported, including an expatriate worker and four crew members., 15 Indian nationals were among the 20 crew members on the attacked tanker., Official statements from authorities are currently pending.