അഫ്ഗാനുമായി അതിർത്തിയെന്ന് ജയശങ്കർ, മുത്തഖിയുടെ മൗനം കൊണ്ടുള്ള പിന്തുണ; പകച്ച് നിൽക്കുന്ന പാകിസ്താൻ

#പി.മുരളീധരന്‍
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും | Photo: AP, ANI
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും | Photo: AP, ANI

ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ എന്തെങ്കിലും സൈനിക നടപടിക്ക് ഇനി ഇന്ത്യ മുതിര്‍ന്നാല്‍ കൂടുതല്‍ ഉള്ളിലേക്ക് കടന്നാക്രമണം നടത്തുമെന്നും രാജ്യത്തിന്റെ കിഴക്കുഭാഗത്തുനിന്നും യുദ്ധമാരംഭിക്കുമെന്നും പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) മേധാവി ലെഫ്.ജനറല്‍ അഹമ്മദ് ചൗധരി പറഞ്ഞത് രണ്ടുമാസം മുമ്പാണ്. ഒരുപക്ഷേ, തങ്ങള്‍ക്ക് സ്വാധീനമുള്ള സര്‍ക്കാരാണ് ബംഗ്ലാദേശിലേത് എന്ന ധൈര്യം കൊണ്ടായിരിക്കാം ഈ 'കിഴക്കന്‍' ഭീഷണി മുഴക്കിയത്. പക്ഷേ, എത്ര വേഗമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്! അഫ്ഗാനിസ്താന്‍ അതിര്‍ത്തിയായ ഡ്യൂറന്‍ഡ് രേഖയില്‍ താലിബാന്‍ പോരാളികളോട് പിടിച്ചുനില്‍ക്കാന്‍ പണിപ്പെടുകയാണ് പാക് പട്ടാളം.

പാകിസ്താനിലെ താലിബാനായ തെഹ്രീക്കെ താലിബാന്റെ (ടിടിപി) പേരില്‍ താലിബാനും പാകിസ്താനും ഉരസല്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. പ്രത്യേകിച്ച്, 2021-ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതോടെ. 2025-ല്‍ മാത്രം ടിടിപി 600 തീവ്രവാദി ആക്രമണങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 2024-ല്‍ അവര്‍ മൊത്തത്തില്‍ നടത്തിയ ആക്രമണങ്ങളെക്കാള്‍ കൂടുതല്‍. പാകിസ്താന്‍ സൈന്യവും പല തവണ ടിടിപി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി.

Content Highlights: india afghanistan relation became nightmare to pakistan

Continue reading