ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിലെത്തി, നന്ദി അറിയിച്ച് യു.എസ്

വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് അമേരിക്കയിലെത്തി. കോവിഡ് 19 പ്രതിരോധത്തിന് ഫലപ്രദമാണെന്ന് പറയപ്പെടുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്കയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥന മാനിച്ച് അമേരിക്കയിലേക്ക് 35.82 ലക്ഷം ഗുളികളാണ് ഇന്ത്യ കയറ്റി അയച്ചത്. കൂടാതെ മരുന്നുനിര്‍മാണത്തിന് ആവശ്യമായ 9 മെട്രിക് ടണ്‍ ഘടകങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്.
'കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ നമ്മുടെ പങ്കാളികളെ പിന്തുണയ്ക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നെവാര്‍ക്ക് വിമാനത്താവളത്തിലെത്തി.'- ഇന്ത്യയുടെ യുഎസ് അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു ട്വീറ്റ് ചെയ്തു.
കോവിഡ് 19 ചികിത്സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ്ര്ഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിരുന്നു. ന്യൂയോര്‍ക്കിലെ 1,500 കൊറോണ വൈറസ് രോഗികളില്‍ മരുന്ന് പരീക്ഷിച്ചിരുന്നു. പ്രാരംഭഘട്ടത്തില്‍ കാണിച്ച പോസിറ്റീവ് ഫലങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്ന് ഹെഡ്രോക്‌സിക്ലോറോക്വിന്‍ അമേരിക്ക വാങ്ങിയത്.
ഇന്ത്യയുടെ നടപടിയെ അമേരിക്കന്‍ ജനത ഇരുംകൈയും നീട്ടിയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. 'ഇന്ത്യയുടെ മനുഷ്യത്വമുള്ള ഈ പ്രവൃത്തി ഒരിക്കലും യുഎസ് മറക്കില്ല.' 'ആവശ്യക്കാരനായ സുഹൃത്തിനെ സഹായിക്കാന്‍ ഇന്ത്യ മുന്നോട്ടുവന്നു.' 'ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ മഹത്തായ നീക്കം' എന്നെല്ലാമാണ് മരുന്ന് കയറ്റുമതിയെ കുറിച്ച് അമേരിക്കക്കാര്‍ അഭിപ്രായപ്പെടുന്നത്.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശായുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 1.7 ദശലക്ഷം ആളുകളെയാണ് കോറോണ വൈറസ് ബാധിച്ചത്. ഇവരില്‍ 108,867 പേര്‍ മരിച്ചു. യുഎസില്‍ രേഖപ്പെടുത്തിയത് 20,000 മരണങ്ങളാണ്. 5,30000 പേര്‍ക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്.
Content Highlights: HCQ consignment from India reaches US, The arrival of consignment was welcomed by Americans.
Content Highlights: