എച്ച് 1 ബി വിസ: പുതിയ ഫീസ് സെപ്റ്റംബർ ഒൻപതിന് നിലവിൽവരും; വിസ പുതുക്കാൻ അധിക ഫീസ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: അമേരിക്കയിൽ എച്ച് 1-ബി, എൽ 1 വിസാ പുതുക്കലുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറത്തിറക്കി ട്രംപ് ഭരണകൂടം. നിവലിലുള്ള വിസ പുതുക്കാൻ അധിക ഫീസ് ഈടാക്കാനാണ് പുതിയ നീക്കം. പുതുക്കിയ ഫീസ് സെപ്റ്റംബർ ഒൻപതിന് നിലവിൽവരും.

വിദഗ്ധ തൊഴിലാളികൾക്ക് നൽകിവരുന്ന എച്ച് 1 -ബി വിസ പുതുക്കാൻ 4000 ഡോളറും (ഏകദേശം 3.8 ലക്ഷം രൂപ) എൽ 1 വിസ പുതുക്കാനുള്ള ഫീസ് 4500 ഡോളറും (ഏകദേശം 4.2 ലക്ഷം രൂപ) ഈടാക്കാനാണ് തീരുമാനം. അമേരിക്കയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ 9-11 റെസ്പോൺസ് ആൻഡ് ബയോമെട്രിക് എൻട്രീ-എക്സിറ്റ് ഫീ എന്നയിനത്തിലാണ് തുക ഈടാക്കുക.

Content Highlights: Trump administration introduces new H-1B and L-1 visa renewal fees., New fees come into effect on September 9., H-1B visa renewal fee set at $4,000., L-1 visa renewal fee set at $4,500., Fees collected under the 9-11 Response and Biometric Entry-Exit Fee category.